പിഞ്ചു കുഞ്ഞിന്റെ മൃതദേഹം തുര്‍ക്കി തീരത്തടിഞ്ഞു, വേദനിപ്പിക്കുന്ന ദൃശ്യം വൈറലാകുന്നു

തുര്‍ക്കി തീരത്തടിഞ്ഞ പിഞ്ചു കുഞ്ഞിന്റെ വേദനിപ്പിക്കുന്ന ദൃശ്യം വൈറലാകുന്നു. കാണുന്നവരുടെ നെഞ്ചില്‍ നീറ്റല്‍ പടര്‍ന്നുകയറുന്ന ദൃശ്യം മാനവികത തീരത്തടിഞ്ഞു എന്നര്‍ത്ഥം വരുന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയാണ് ഈ ദൃശ്യം വൈറലാകുന്നത്. സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പാലായനം ചെയ്യുന്നതിനിടയില്‍ കുഞ്ഞ് മുങ്ങി മരിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
തുര്‍ക്കിയിലെ ബോദ്‌റും തീരത്തു നിന്നും അനേകരിലേക്ക് എത്തിയ ചിത്രം ഒരേസമയം ഞെട്ടിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ്. ടീ ഷര്‍ട്ടും ഷോര്‍ട്‌സും അണിഞ്ഞ കുട്ടിയുടെ മൂക്കുകുത്തി കിടക്കുന്ന മൃതദേഹം തീരത്തടിഞ്ഞു കിടക്കുന്നതിന്റെയും ഒരു പൊലീസുകാരന്‍ ഇത് നീക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിറിയയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളില്‍ പെട്ട കുട്ടിയായിരുന്നു ഇതെന്ന് ഗ്രീക്ക് അധികൃതര്‍ വ്യക്തമാക്കി.
സിറിയയില്‍നിന്നും രക്ഷപ്പെട്ട് ഗ്രീസിലെ കോസ് സ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികളടക്കം 12 പേരെങ്കിലും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 23 പേരുമായി പുറപ്പെട്ട രണ്ട് ബോട്ടുകളാണ് ഒരു തീരത്തും അടുക്കാനാവാതെ കടലില്‍ അലയുന്നതിനിടെ തിരകളില്‍ പെട്ട് മുങ്ങിയത്. ഇവരില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഇവരില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ കാണാതായി എന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha