വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്ക് മുകളിലേക്ക് പാറ അടര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം....20 പേരെ കാണാതായി, 32 പേര്‍ക്ക് പരിക്ക്
വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടുകള്‍ക്ക് മുകളിലേക്ക് പാറ അടര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 20 പേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിലാണ് സംഭവം നടന്നത്.
ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. കാപ്പിറ്റോലിയോ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫര്‍ണാസ് തടാകത്തിലാണ് ദുരന്തം സംഭവിച്ചത്. മലയിടുക്കില്‍ നിന്നും പാറകള്‍ അടര്‍ന്ന് ബോട്ടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ 32 പേരില്‍ ഒന്‍പത് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാണാതായവരെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ സുരക്ഷാകാരണങ്ങളാല്‍ ഇന്നലെ രാത്രി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പുനരാരംഭിച്ചു.
സ്ഥലത്തുണ്ടായിരുന്നവര്‍, ടൂറിസം ഏജന്‍സികള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാണാതായവരുടെ എണ്ണം കണക്കാക്കിയിരുക്കുന്നത്.
"
https://www.facebook.com/Malayalivartha