ഐഎസുമായി ബന്ധം: 11 ഇന്ത്യക്കാരെ യുഎഇ സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍

ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരായ 11 പേരെ യുഎഇയില്‍ കസ്റ്റഡിയിലെടുത്തു. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, സാമ്പത്തിക സഹായം ഉള്‍പ്പെടെ മറ്റു സഹായങ്ങള്‍ നല്‍കാനും ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് നേതാക്കളുമായി ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇന്ത്യക്കാരായ 13 പേരെങ്കിലും ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ചതായും യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മലയാളികള്‍ക്കൊപ്പമുണ്ടായിരുന്ന പതിനൊന്നു പേരെയാണ് യുഎഇ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ഗൗരവകരമാണെന്നതിനാലാണ് ഇവരെ കസ്റ്റഡിയില്‍ വച്ചിരിക്കുന്നത് എന്നാണ് വിവരം. ഐഎസിനെ പരസ്യമായി പിന്തുണയ്ക്കുകയും സാമ്പത്തിക പിന്തുണയുള്‍പ്പെടെയുള്ള സഹായങ്ങള്‍ക്ക് ശ്രമിച്ചു, കൂടുതല്‍ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു തുടങ്ങിയവാണ് ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍. കഴിഞ്ഞ ദിവസം നാടുകടത്തിയ മലയാളികള്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha