അഭയാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ കോടീശ്വരന്‍, പുനരധിവാസത്തിനായി ഒരു ദ്വീപ് വാങ്ങി നല്‍കാമെന്ന് വാഗാദാനം

ആഭ്യന്തരയുദ്ധവും പട്ടിണിയുംമൂലം നാടുപേക്ഷിച്ച് യൂറോപ്പിലേക്കൊഴുകുന്ന അഭയാര്‍ഥികള്‍ക്കു സഹായവാഗ്ദാനവുമായി ഈജിപ്ഷ്യന്‍ കോടീശ്വരന്‍. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഒരു ദ്വീപ് തന്നെ വാങ്ങി നല്‍കാമെന്ന് ഈജിപ്തിലെ ടെലികോം ഭീമനായ നാഗ്യുബ് സവിരിസിന്റെ വാക്കുകള്‍. ഇറ്റലിയുടെയോ ഗ്രീസിന്റെയോ തീരമേഖലയില്‍ ദ്വീപ് വാങ്ങി പുനരധിവാസ സൗകര്യമൊരുക്കാന്‍ തയാറാണെന്ന് നാഗ്യുബ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
\'ഗ്രീസോ ഇറ്റലിയോ എനിക്കൊരു ദ്വീപ് വിലയ്ക്കു തരൂ. ഞാനതിന്റെ സ്വതന്ത്ര്യം പ്രഖ്യാപിക്കാം. അഭയാര്‍ഥികളെ അവിടെ വിളിച്ചുവരുത്താം. അവര്‍ക്കു തൊഴിലവസരം നല്‍കാം. സ്വന്തം രാഷ്ട്ര നിര്‍മാണത്തിലൂടെ.\' നാഗ്യുബ് സവിരിസ് ട്വിറ്ററില്‍ കുറിച്ചു. യൂറോപ്പിലേക്കു പലായനം ചെയ്യുന്നതിനിടെ ബോട്ട് മുങ്ങി മരിച്ച അയ്‌ലന്‍ കുര്‍ദിയെന്ന സിറിയന്‍ കുഞ്ഞിന്റെ മൃതദേഹം മെഡിറ്ററേനിയന്‍ തീരത്ത് കണ്ടെത്തിയതിനു പിന്നാലെയാണു നാഗ്യുബിന്റെ പ്രഖ്യാപനം.
തന്റെ ആശയവുമായി ഇറ്റാലിയന്‍, ഗ്രീക്ക് സര്‍ക്കാരുകളെ സമീപിച്ചതായും നാഗ്യുബ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. പദ്ധതി പ്രായോഗികമാണോയെന്ന ചോദ്യത്തിന് അത് സാധ്യമാണെന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള മറുപടി.
ഇറ്റലിയുടെയും ഗ്രീസിന്റെയും അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഉപയോഗശൂന്യമായ നൂറുകണക്കിനു ദ്വീപുകള്‍ അഭയാര്‍ഥികള്‍ക്കു നല്‍കാം.ഇത്തരം ദ്വീപുകള്‍ വാങ്ങാന്‍ പത്തു മില്യന്‍ മുതല്‍ നൂറു മില്യണ്‍ ഡോളര്‍വരെ ചെലവാകുമെന്നാണു നാഗ്യുബിന്റെ കണക്കുകൂട്ടല്‍. സ്വന്തം നാട്ടിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നപക്ഷം ഇത്തരം പുനരധിവാസകേന്ദ്രങ്ങളില്‍ നിന്ന് അഭയാര്‍ഥികള്‍ക്കു മടങ്ങാമെന്നും നാഗ്യുബ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha