തുര്‍ക്കിയില്‍ 16 സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ(പികെകെ) പോരാളികളുമായി ഏറ്റുമുട്ടല്‍ നടത്തുന്ന തുര്‍ക്കി സൈന്യത്തിലെ 16 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ പ്രവിശ്യയായ ഹക്കാരിയിലെ ഡഗ്‌ലിക്ക പ്രദേശത്തായിരുന്നു സംഭവം. ആയുധവുമായി സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിനു നേരെ കുര്‍ദിഷ് പോരാളികള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലുമാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ജൂലൈ പകുതിയോടെയാണ് മേഖലയില്‍ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും തുര്‍ക്കി സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്. എതിരാളികളെ കീഴടക്കി അവര്‍ രാജ്യം വിടുന്നതു വരെ തങ്ങള്‍ പോരാട്ടം തുടരുമെന്ന് തയ്യിപ് ഏര്‍ദോഗാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha