ഐഎസിനെതിരെ ശക്തമായ ആക്രമണത്തിന് ഇറാക്കിന്റെ പോര്‍വിമാനങ്ങള്‍ രംഗത്ത്

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ ശക്തമായ ആക്രമണത്തിനു പോര്‍വിമാനങ്ങളെ രംഗത്തിറക്കി ഇറാക്ക്. വടക്കന്‍ ബാഗ്ദാദില്‍ ഐഎസിനെ നേരിടാന്‍ അമേരിക്കന്‍ നിര്‍മിത എഫ്-16 ജെറ്റുകളെ വിന്യസിച്ചതായി ഇറാക്കിന്റെ വ്യോമസേന കമാന്‍ഡര്‍ അറിയിച്ചു. ഐഎസിനെതിരെ കഴിഞ്ഞ നാലുദിവസത്തിനിടെ 15 വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് ലെഫ്. ജനറല്‍. അന്‍വര്‍ ഹമാ അമിന്‍ പറഞ്ഞു.
വടക്കന്‍ ബാഗ്ദാദിലെ സലാഹുദിന്‍, കിര്‍കുക് പ്രവിശ്യകളിലാണ് എഫ്-16 പോര്‍വിമാനം വ്യോമാക്രമണം നടത്തുക. ജൂലൈ പകുതിയോടെ 36 എഫ്-16 ജെറ്റുകളില്‍ നാലെണ്ണം യുഎസില്‍ നിന്നും എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha