നിര്‍ബന്ധിത ലൈംഗിക വേഴ്ചയ്ക്ക് ഇരയാക്കിയ ഐഎസ് തലവനെ യുവതി കൊലപ്പെടുത്തി

നിര്‍ബന്ധിത ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതാവിനെ ഇറാഖി യുവതി കൊലപ്പെടുത്തി. ഐഎസ് മുതിര്‍ന്ന നേതാവായ അബു അനസാണ് ഇപ്രകാരം കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമമായ അല്‍ സുമാറിയ ടിവി റിപ്പോര്‍ട്ട് ചെയ്തു.
മൊസൂളിനു പടിഞ്ഞാറുള്ള താല്‍ റോമന്‍ പ്രദേശത്ത് വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇയാളെ യുവതി എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നു സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും. വെടിവച്ചാണ് കൊലപ്പെടുത്തിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ യുവതിയെ മറ്റു പല ഭീകരുമായും ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിപ്പിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് യുവതി, അബു അനസിനെ കൊലപ്പെടുത്തിയത്. യസീദി- കുര്‍ദിഷ് വിഭാഗത്തില്‍പ്പെട്ടതാണ് യുവതിയെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
തട്ടിക്കൊണ്ടുപോയ നൂറുക്കണക്കിന് യസീദി പെണ്‍കുട്ടികളെ അടിമച്ചന്തയില്‍ വില്‍പനയ്ക്കായി വച്ചിരിക്കുന്നതിന്റെയും വിലപേശുന്നതിന്റെയും ദൃശ്യങ്ങള്‍ ഐഎസ് നേരത്തെ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇവരെ ഭീകരര്‍ ലൈംഗികമായി ചൂഷണം ചെയ്തതിനു ശേഷമാണ് വില്‍ക്കുന്നത്. ഭീകരരുടെ ക്രൂരത സഹിക്കാനാവാതെ നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha