വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴെ… പറന്നുയരുന്നതിന് തൊട്ടു മുമ്പ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായി, ഏഴ് പേര്‍ക്ക് പരുക്ക്

വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രക്കാര്‍. അമേരിക്കയിലെ മക്കാരന്‍ വിമാനത്താവളത്തില്‍ പറന്നുയരുന്നതിന് തൊട്ടു മുമ്പ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴ് പേര്‍ക്ക് പരുക്ക് പറ്റി. ലണ്ടനിലേക്ക് പുറപ്പെടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിമാനത്തിന് തീ പിടിച്ചത്.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്കാണ് സംഭവം. ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട ബ്രീട്ടീഷ് എയര്‍വെയ്‌സ് 2276 വിമാനത്തിനാണ് തീപിടിച്ചത്. 159 യാത്രക്കാരും 13 ജോലിക്കാരുമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.
പറന്നുയരാന്‍ തുടങ്ങുന്നതിനിടെ വിമാനത്തിന്റെ പിന്‍ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു. വിമാനത്തിന്റെ ഇടതു ഭാഗത്തെ എഞ്ചിന്‍ തകരാറായതാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പുക ഉയര്‍ന്ന ഉടന്‍ ഇടതുഭാഗത്തെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. ഉടന്‍ തന്നെ യാത്രക്കാരെ വശങ്ങളിലെ അടിയന്തര വാതിലുകളിലുടെ പുറത്തെത്തിച്ചു. 50 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ട് മുമ്പ് പൈലറ്റാണ് തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയ പൈലറ്റ് യാത്രക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha