പിഴ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ അച്ഛന്‍ നാല് പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വച്ചു

പാകിസ്ഥാനിലെ ഗോത്രവര്‍ഗ കോടതി ചുമത്തിയ പിഴ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ അച്ഛന്‍ നാല് പെണ്‍കുട്ടികളെ വില്‍പ്പനയ്ക്ക് വച്ചു. പാകിസ്ഥാനിലെ ജാക്കോബാബാദ് പ്രസ് ക്ലബ്ബിലാണ് കൂട്ടികളെ വില്‍പ്പനയ്ക്ക് വച്ചത്. ഗുലാം റസൂല്‍ ഖത്തോഹര്‍ എന്നയാളാണ് ഫൗസിയ(8), ഷാഹിദ(6)എന്നീ മക്കളേയും റാബിയ(4), സഹീന(3) എന്നീ കൊച്ചുമക്കളേയും വില്‍പ്പനയ്ക്ക് വെച്ചത്.
രണ്ട് വര്‍ഷത്തിന് മുന്പ് ഖോസോ ഗോത്രവര്‍ഗത്തില്‍പ്പെട്ട ഒരു യുവതിയുമായി ഗുലാമിന്റെ മകന് അടുപ്പമുണ്ടായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കുടുംബം കേസ് ജിര്‍ഗ ഗോത്രവര്‍ഗ കോടതിയെ സമീപിച്ചു. എന്നാല്‍ ഗുലാമിന്റെ മകന്‍ കുറ്റക്കാരനാണെന്നും 16 ലക്ഷം രൂപ നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും ഞായറാഴ്ച കോടതി ഉത്തരവിട്ടു. തന്റെ കൈയില്‍ പണമില്ലെന്നും അതിനാല്‍ തന്റെ രണ്ട് പെണ്‍മക്കളേയും രണ്ട് കൊച്ചുമക്കളേയും വിറ്റ് ആ പണം കൊണ്ട് പ്രശ്‌നം തീര്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഗുലാം പറഞ്ഞു.
അതേ സമയം കോടതി ഉത്തരവിനെപ്പറ്റി തങ്ങള്‍ക്ക് അറിവില്ലെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും വേണ്ട നടപടികളെടുക്കുമെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha