യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റ്

യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രാലയം.
ഇരുപത് ഇന്ത്യാക്കാരുമായി പോയ രണ്ടു ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ 13 പേര്‍ രക്ഷപ്പെട്ടു. ഏഴുപേരെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൊദെയ്ദ തുറമുഖത്തിനടുത്താണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വ്യോമാക്രമണം നടത്തിയത്. എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മത്സ്യബന്ധനത്തൊഴിലാളികളേയും നാട്ടുകാരേയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഹൊദൈയ്ദ തുറമുഖത്തിനടുത്ത് അല്‍ ഖൊഖയിലായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ രണ്ട് ബോട്ടുകളും തകര്‍ന്ന് കടലില്‍ മുങ്ങിപ്പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha