അഭയാര്‍ഥികളെ ചവിട്ടി വീഴ്ത്തി ഹംഗറി മാധ്യമപ്രവര്‍ത്തക രസിക്കുന്നു

വാര്‍ത്തകള്‍ക്കായുള്ള കിടമത്സരത്തിനിടെ തങ്ങളുടെ ചെയ്തികള്‍ മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത് നന്നായിരിക്കും. പൊതുവില്‍ സാഡിസ്റ്റുകള്‍ എന്ന വിളിപ്പേര് മാധ്യമപ്രവര്‍ത്തകര്‍ക്ക് വന്നുചേരുകയാണ്. ഇവിടെ ഹീനമായ ഒരു സംഭവമാണ് അരങ്ങേറുന്നത്. നാടും വീടും വിട്ട് കൈപ്പിടിയില്‍ സ്വന്തം ജീവനുമായി ഓടുന്നവര്‍ക്കെതിരെ കണ്ണില്‍ ചോരയില്ലാത്ത ഒരു മാധ്യമപ്രവര്‍ത്തകയുടെ പരാക്രമം.
ജര്‍മനിയെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ എത്തിച്ചേരുന്ന ഇടത്താവളമാണ് ഹംഗറി. അഭയാര്‍ഥികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ജര്‍മനി തയാറാണെങ്കിലും ഇവിടേക്കുള്ള വഴിയില്‍ തടസം നില്‍ക്കുന്നത് ഹംഗറിയുടെ പൊലീസും സൈന്യവുമാണ്. അഭയാര്‍ഥികളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് ഇപ്പോഴും ഹംഗറി. ശക്തമായ ബല പ്രയോഗമാണ് അഭയാര്‍ഥികള്‍ക്ക് നേരെ പൊലീസ് തുടരുന്നത്. അത് ഉന്നതങ്ങളില്‍ നിന്നുള്ള ഉത്തരവ് പ്രകാരം പൊലീസിന്റെ കടമയെന്ന് കരുതാം.
എന്നാല്‍ അഭയാര്‍ഥികളെ തൊഴിച്ചും ചവിട്ടി വീഴ്!ത്തിയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹംഗേറിയ ടെലിവിഷന്‍ ചാനലിന്റെ കാമറാവുമണ്‍ എന്ത് ധര്‍മമാണ് പ്രകടിപ്പിക്കുന്നത് എന്ന് ചോദിക്കുകയാണ് ലോകം. റോസ്!കി അതിര്‍ത്തിയില്‍ കാത്തുനിന്ന അഭയാര്‍ഥികള്‍ പൊലീസിന്റെ എതിര്‍പ്പിനെ മറികടന്ന് ഹംഗറിയിലേക്ക് കടക്കുന്നതിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഹംഗേറിയന്‍ നാഷണല്‍ ടെലിവിഷന്‍ ചാനലിന്റെ കാമറാവുമണ്‍ പെട്രാ ലെസ്!ലോയാണ് അഭയാര്‍ഥികളായ കുട്ടികളെ അടക്കം തൊഴിക്കുന്നതും ചവിട്ടി വീഴ്!ത്തുന്നതും. ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥലത്തുണ്ടായിരുന്ന മറ്റു കാമറാമാന്‍മാരാണ് പകര്‍ത്തിയത്. ഒരു കുട്ടിയെ എടുത്തുകൊണ്ട് ഓടുന്ന മധ്യവയസ്‌കനെ ഇടംകാല്‍വെച്ച് വീഴ്!ത്തിയ ശേഷം അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന പെട്രാ ലെസ്!ലോയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശത്തിനാണ് ഇടയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha