അമ്മ പണി എടുത്താലേ എന്റെ വയറു നിറയൂ..നാട്ടാരേ

അമ്മയുടെ സ്‌നേഹക്കുടുക്കില്‍ വളരുന്ന കണ്‍മണി. ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര യുനിയല്‍ ആണ് ഈ ഫോട്ടോ എടുത്തത്. തന്റെ മാര്‍ക്കറ്റിലേക്കുള്ള യാത്രയില്‍ കണ്ണില്‍പ്പെട്ട ദൃശ്യത്തെ കാമറയില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹം അയച്ചു നല്‍കിയതിനെ തുടര്‍ന്ന് ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്.
ഡല്‍ഹിയിലെ ഫുട്പാത്ത് നിര്‍മ്മാണത്തിന് കൈക്കുഞ്ഞുമായി എത്തിയ അമ്മ തന്റെ ജോലിക്ക് തടസ്സമാവാതിരിക്കാനാണ് കുഞ്ഞിന്റെ കാല്‍ ഇത്തരത്തില്‍ കെട്ടിയിട്ടിരിക്കുന്നത്. ശൈലേന്ദ്ര കാണുമ്പോള്‍ ഫുട്പാത്തില്‍ കിടക്കുന്ന കുഞ്ഞ് പഴയ ഒരു ചെരുപ്പ് വായിലിടാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തു കണ്ട സ്ത്രീയുടെ ശ്രദ്ധയില്‍ അത് പെടുത്തിയപ്പോള്‍ അവര്‍ കുഞ്ഞിനടുത്തേക്ക് വരികയും ചെരുപ്പ് വാങ്ങി വലിച്ചെറിയുകയും ചെയ്തുവെന്ന് ശൈലേന്ദ്ര കത്തില്‍ പറയുന്നു. തുടര്‍ന്ന് അവര്‍ അവരുടെ ജോലി തുടര്‍ന്നു. അത് ആ കുഞ്ഞിന്റെ അമ്മയായിരുന്നുവെന്നും അതല്ലാതെ അവര്‍ക്ക് വേറെ വഴിയില്ലായെന്നും തനിക്ക് മനസ്സിലായിയെന്നും അദ്ദേഹം പറയുന്നു.
പിന്നീടാണ് കുഞ്ഞിന് കിടക്കുന്നിടത്ത് നിന്ന അധികം അനങ്ങാനോ നീങ്ങാനോ സാധിക്കാത്തവിധം അവന്റെ കാല്‍ ഒരു കല്ലുമായി കെട്ടിവെച്ചിരിക്കുന്നുവെന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ശൈലേന്ദ്ര പറയുന്നു. ആ കുഞ്ഞിനെ ഫുട്പാത്തിലൂടെ നടന്നുപോകുന്ന മനുഷ്യരാരെങ്കിലും ചവിട്ടിയാലോ, വല്ല മൃഗങ്ങളും വന്ന് കടിച്ചാലോ ആരും അറിയാന്‍ പോകുന്നില്ലെന്ന ചിന്ത തന്നെ നടുക്കിയെന്നും അദ്ദേഹം കത്തില്‍ എഴുതിയിരിക്കുന്നു. അമ്മയുടെ സ്‌നേഹത്തിനും കരുതലിനോളം വരുമോ മറ്റെന്തെങ്കിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha