ജപ്പാനില്‍ വെള്ളപ്പൊക്കം, ഒരാളെ കാണാതായി

കനത്ത മഴയില്‍ കിനുഗവ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ജപ്പാനില്‍ രൂക്ഷമായ വെള്ളപ്പൊക്കം. ഒരാളെ കാണാതായതായി. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ വലഞ്ഞു. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. 90,000ത്തോളം ജനങ്ങള്‍ അവരുടെ വീടുപേക്ഷിച്ച് അവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ഹെലികോപ്ടറിലെത്തിയ രക്ഷാ സംഘം വീടിന് മുകളില്‍ അഭയം പ്രാപിച്ചവരെ സ്ഥലത്ത് നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha