അഭയാര്‍ഥികളുടെ രൂപത്തില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കടന്നതായി റിപ്പോര്‍ട്ട്

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ മുതലെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. യുറോപ്യന്‍ മേഖലയിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഐസിസ് കടത്തിയതായിട്ടാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സിറിയയിലെ ഒരു ഐസിസ് മേധാവിയെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാലായിരത്തോളം പോരാളികളെ അഭയാര്‍ത്ഥികളെന്ന വ്യാജേന പാശ്ചാത്യ രാജ്യങ്ങളിലേക്ക് കടത്തിവിട്ടെന്നാണ് സിറിയന്‍ ഐസിസ് നേതാവ് അവകാശപ്പെട്ടത്. റിപ്പോര്‍ട്ടിനെക്കുറിച്ച് സ്ഥിരീകരണമില്ലെങ്കിലും പല യൂറോപ്യന്‍ രാജ്യങ്ങളും ആശങ്ക അറിയിച്ചു.
എന്നാല്‍, മദ്ധ്യേഷ്യയിലും ആഫ്രിക്കയിലും നിന്നുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ തീവ്രവാദികള്‍ ഉണ്ടെന്നതിന് നിലവില്‍ ശക്തമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന് ജര്‍മ്മന്‍ ഫെഡറല്‍ ഇന്രലിജന്‍സ് സര്‍വീസ് പ്രസിഡന്ര് ഗെര്‍ഹാര്‍ഡ് ഷിന്‍ഡ്‌ലര്‍ പറ!ഞ്ഞു. അതേസമയം, നിലവിലെ അനധികൃത കുടിയേറ്റത്തെ തീവ്രവാദികള്‍ മുതലെടുക്കില്ലെന്ന് ഒരാള്‍ക്കും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മുപ്പതിനായിരത്തോളം കുടിയേറ്റക്കാര്‍ ഗ്രീക്ക് ദ്വീപുകളില്‍ അഭയംതേടിയിരിക്കുകയാണെന്നാണ് യു.എന്നിന്രെ കണക്ക്. ഇതില്‍ ഇരുപതിനായിരത്തോളം പേരും ലെസ്‌ബോസ് ദ്വീപിലാണ് ഉള്ളത്.അഭയാര്‍ത്ഥികള്‍ക്കിടയില്‍ ജിഹാദികളുണ്ടാകില്ലെന്ന് പറഞ്ഞാല്‍ അത് മണ്ടത്തരമായിപ്പോകുമെന്ന് ഗ്രീക്ക് അഭയാര്‍ത്ഥി നയ വകുപ്പ് മന്ത്രി യാന്നിസ് മോസാലസ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ചില തീവ്രവാദികള്‍ യൂറോപ്പിലേക്ക് കടന്നിട്ടുണ്ടോയെന്ന് യൂറോപ്യന്‍ യൂണിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha