മക്കയിലെ ക്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 107 ആയി, മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

സൗദി അറേബ്യയില്‍ തീര്‍ഥാടന കേന്ദ്രമായ മക്കയിലെ വലിയപള്ളിയിലേക്ക് (മസ്ജിദ് ഉല്‍ ഹറം) ക്രെയിന്‍ പൊട്ടിവീണ് മരിച്ച തീര്‍ഥാടകരുടെ എണ്ണം 107 ആയി. മലയാളിയും ഉള്‍പ്പെടും. പാലക്കാട് കല്‍മണ്ഡപം മുഹമ്മദ് ഇസ്‌മൈലിന്റെ ഭാര്യ മുഹ്മിന ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഒന്‍പതു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 230 ലേറെ പേര്‍ക്കു പരിക്കുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം 5.45നാണ് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ദുരന്തം. പ്രദക്ഷിണവും പ്രയാണവും നടത്തിയിരുന്നവരുടെ ഇടയിലേക്കാണു ക്രെയിന്‍ പതിച്ചത്. അപകടത്തെത്തുടര്‍ന്നു മുറ്റത്തും പരിസരങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു. പെട്ടെന്നുതന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹജ് കര്‍മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ലക്ഷക്കണക്കിന് ഭക്തര്‍ മക്കയിലെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha