മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി

മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. ഒന്‍പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ തിരിച്ചറിഞ്ഞു. നേരത്തെ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.
ലോകത്തെ നടുക്കിയ ദുരന്തത്തില്‍ 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു മലയാളിയടക്കം രണ്ടു പേരുടെയും പരുക്കേറ്റ 19 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കാണാതായ ഇന്ത്യക്കാര്‍ക്കുവേണ്ടി നടത്തിയ തിരച്ചിലിലാണ് ഒന്‍പത് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയത്.
ഇവരില്‍ മലയാളികളില്ല. ആന്ധ്രപ്രദേശ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് രണ്ടു പേരും, ജമ്മുകശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്. മഹാരാഷ്ട്രയില്‍നിന്നെത്തിയ മൂന്ന് തീര്ഥാടകരെ കണാനില്ലെന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിഎസ് മുബാറക് അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിനായിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ തീര്‍ഥാടകരുടെ കയ്യിലെ വള തിരിച്ചറിയാന്‍ സഹായകമായി. വിവിധ രാജ്യക്കാര്‍ മിനായിലെ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയല്‍ നടപടികള്‍ തുടരുകയാണ്. ഇതേസമയം മരിച്ച മലയാളിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha