ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ഷ്യന്‍ സേന മെക്‌സിക്കന്‍ ടൂറിസ്റ്റുകളടക്കം 12 പേരെ വധിച്ചു

ഈജിപ്ഷ്യന്‍ സേന മെകിസ്‌ക്കോയില്‍ നിന്നുള്ള ടൂറിസ്റ്റുകളടക്കം 12 പേരെ കൊലപ്പെടുത്തി. ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. പ്രവേശനം നിരോധിച്ചിരുന്ന മേഖലയില്‍ പ്രവേശിച്ച ഇവരെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വര്‍ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൈന്യത്തിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
നാലു വാഹനങ്ങളിലായി സഞ്ചരിച്ച വിനോദസഞ്ചാരികള്‍ വെസ്‌റ്റേണ്‍ മരുഭൂമിയിലെ എല്‍-വാഹത്ത് എന്ന മരുപ്പച്ച പ്രദേശത്ത് കടന്നതാണ് ആക്രമണത്തിന് ഇടയാക്കിയത്. വിദേശികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ മേഖലയാണിത്. വിസ്തൃതിയേറിയ വെസ്റ്റണ്‍ മരുഭൂമി വിദേശസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ലിബിയയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സൈന്യത്തിന്റെ നിയന്ത്രണം തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ആയുധക്കടത്തും ഇവിടെ സജീവമായിരുന്നു. ഐ.എസ് ഭീകരരാണെന്ന തെറ്റിദ്ധാരണയിലാണ് സൈന്യം ഞായറാഴ്ച ആക്രമണം അഴിച്ചുവിട്ടതെന്ന് കരുതുന്നു. അതേസമയം, സമീപനഗരമായ ഫരാഫ്ര വരെ എത്തിയിരുന്നതായി ഐ.എസും അവകാശപ്പെടുന്നു.
സംഘത്തിലെ ഏതാനും മെക്‌സിക്കന്‍, ഈജിപ്ഷ്യന്‍ സഞ്ചാരികളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രസിഡന്റ് എന്റിക് പെന നീറ്റോ സംഭവത്തെഅപലപിച്ചു.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ മെക്‌സിക്കന്‍ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന അഞ്ച് പേരെ അംബാസഡര്‍ ജോര്‍ജി അല്‍വാരെസ് ഫ്യൂനെറ്റസ് സന്ദര്‍ശിച്ചു. ഇവരുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും അംബാസഡര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha