മാല്‍ക്കം ടേണ്‍ബല്‍ ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി

കാന്‍ബെറ ന്മ മാല്‍ക്കം ടേണ്‍ബല്‍ ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയാകും. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ടോണി ആബട്ടിനെ പത്ത് വോട്ടിന് തോല്‍പ്പിച്ചാണ് ടേണ്‍ബല്‍ അധികാരത്തിലെത്തുന്നത്. ടേണ്‍ബുളിനെ ലിബറല്‍ പാര്‍ട്ടി നേതാവായി ഭൂരിപക്ഷം എം.പിമാരും തെരഞ്ഞെടുക്കുകയായിരുന്നു. ആബട്ടിന് 44 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടേണ്‍ബല്‍ 54 വോട്ടുകള്‍ നേടി മുന്നിലത്തെി. ജൂലി ബിഷപ്പിനെ ഉപനേതാവായി വീണ്ടും തെരഞ്ഞെടുത്തു. ബജറ്റിലെ കടുത്ത നടപടികളുടെ പേരില്‍ ആബട്ടിനു മേല്‍ മാസങ്ങളായി സമ്മര്‍ദം ശക്തമായിരുന്നു. അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha