വടക്കന്‍ കലിഫോര്‍ണിയിലുണ്ടായ കാട്ടുതീയില്‍ 400 വീടുകള്‍ കത്തിനശിച്ചു, തീ വ്യാപിക്കുന്നതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത

വടക്കന്‍ കലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 400 വീടുകള്‍ കത്തിനശിച്ചു. കാട്ടു തീയില്‍ പൊള്ളലേറ്റു ഒരു സ്ത്രീ മരിച്ചു. കാട്ടുതീയില്‍ 61,000 ഏക്കര്‍ വനം വനഭൂമി കത്തിനശിച്ചു. സമീപ പ്രദേശങ്ങളിലേക്ക് കാട്ടുതീ വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിനകം ആയിരക്കണക്കിനു പേരെയാണ് പ്രദേശത്തു നിന്നും ഒഴിപ്പിച്ചത്.
തിങ്കളാഴ്ച കാലിഫോര്‍ണിയയിലെ ലെയ്ക്, നാപാ കൗണ്ടികളില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലെയ്ക്ക് കൗണ്ടിയിലെ കാട്ടുതീയില്‍ മാത്രം 40,000 ഏക്കര്‍ വനം കത്തിനശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha