പാക്കിസ്ഥാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ ഏറ്റുമുട്ടല്‍... മൂന്നു മരണം, 20 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാന്‍ സുരക്ഷാസേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരിക്കേറ്റു. കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡ് ജില്ലയിലെ ഡ്യൂറന്‍ഡ് ലൈനിലാണ് ഏറ്റുമുട്ടലുണ്ടായത്.
സാധാരണക്കാര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്പിന്‍ ബോള്‍ഡാക്ക് ഗേറ്റില്‍ വച്ച് പാക് സുരക്ഷാസേന അഫ്ഗാന്‍ കുട്ടിയെ മര്‍ദിച്ചു.
തുടര്‍ന്ന് അഫ്ഗാന്‍ സുരക്ഷാ സേന പാക് സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഇതാണ് ഏറ്റുമുട്ടലിന് കാരണമായത്. നിലവില്‍ സ്പിന്‍ ബോള്‍ഡാക്ക് ഗേറ്റില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അല്‍-ബദര്‍ കോര്‍പ്സില്‍ നിന്നുള്ള സൈനിക സേന സംഭവസ്ഥലത്തെത്തി.
https://www.facebook.com/Malayalivartha





















