യുദ്ധ മുഖത്ത് തീപാറും പോരാട്ടവുമായി നിൽക്കുന്ന റഷ്യയെ വെല്ലുവിളിച്ച് ഫ്രാൻസ്; ആണവായുധങ്ങൾ ഉണ്ടെന്ന ധൈര്യത്തിലാണ് നിങ്ങൾ ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്‌സ് ലെ ഡ്രിയാൻ

യുദ്ധ മുഖത്ത് തീപാറും പോരാട്ടവുമായി റഷ്യ യുക്രൈനെതിരെ ആളിക്കത്തുകയാണ്. സമാനതകളില്ലാത്ത അക്രമമാണ് ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് പുടിന്റെ ഒരൊറ്റ ആജ്ഞ പുറത്തു വന്നതോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോളിതാ യുദ്ധമുഖത്ത് തെറിച്ചു നിൽക്കുന്ന റഷ്യയ്ക്ക് വെല്ലുവിളിയുമായി ഫ്രാൻസ് രംഗത്ത് വന്നിരിക്കുകയാണ്. ഫ്രാൻസ് അതി ശക്തമായ മുന്നറിയിപ്പാണ് റഷ്യയ്‌ക്ക് നൽകിയിരിക്കുന്നത് .
ആണവായുധങ്ങൾ ഉണ്ടെന്ന ധൈര്യത്തിലാണ് നിങ്ങൾ ഭീഷണി മുഴക്കുന്നതെങ്കിൽ, നാറ്റോയുടെ കൈവശവും ആണവായുധങ്ങൾ ഉണ്ടെന്ന് പുടിൻ ഓർക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ യെവ്‌സ് ലെ ഡ്രിയാൻ പറഞ്ഞിരിക്കുന്നത്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയാണ് റഷ്യ ഉയർത്തുന്നതെന്നാണ് ഡ്രിയാൻ പറഞ്ഞിരിക്കുന്നത് . ‘ അറ്റ്‌ലാന്റിക് സഖ്യവും ഒരു ന്യൂക്ലിയർ സഖ്യമാണെന്ന് പുടിൻ മനസിലാക്കണമെന്നും ഫ്രാൻസ് മുന്നറിയിപ്പു നൽകുകയാണ് .
ഈ സാഹചര്യത്തിൽ ആ ഒരു കാര്യം മാത്രമാണ് പറയാനുള്ളത് എന്നും അദ്ദേഹം വിശദമാക്കിയിരിക്കുന്നു. എന്നാൽ പുട്ടിനും വളരെ വലിയൊരു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് . യുക്രെയ്‌നും തങ്ങളുമായുള്ള പ്രശ്‌നത്തിൽ ബാഹ്യശക്തികൾ ഇടപെട്ടാൽ ഒരിക്കലും നേരിടാത്ത തരത്തിലുള്ള അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നാണ് പുടിൻ ഇന്നലെ വെല്ലുവിളിച്ചത്.
അതേസമയം നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷയ്‌ക്കായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിന്റെ ഭാഗമായി 7000 സൈനികരെ ജർമ്മനിയിൽ വിന്യസിക്കുമെന്നും ബൈഡൻ പറഞ്ഞു. റഷ്യൻ എയർലൈൻസായ എയറോഫ്‌ളോട്ട്, ബാങ്കുകൾ, വ്യവസായങ്ങൾ തുടങ്ങിയവയ്‌ക്ക് യുകെ ഉപരോധം ഏർപ്പെടുത്തുക കൂടെ ചെയ്തിരിക്കുകയാണ്. റഷ്യൻ മുന്നേറ്റം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ആദ്യ ദിനം വിജയകരമാണെന്നാണ് റഷ്യൻ സൈനികർ അറിയിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ യുക്രൈൻ യുദ്ധത്തിൽ തന്റെ പ്രതികരണം അറിയിച്ചിരുന്നു. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മുന്‍ഗണന നല്‍കുമെന്ന് മോദി.. സൈനിക നടപടി നിറുത്തിവച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ഇന്നലെ രാത്രി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. നയതന്ത്രതലത്തില്‍ ഇന്ത്യയുമായി ചര്‍ച്ച തുടരാന്‍ ഇരുനേതാക്കളും ധാരണയായി. ഇരുപത്തിയഞ്ച് മിനിട്ടോളം ഇരു നേതാക്കളും സംസാരിച്ചു.
ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വേണ്ടെതെല്ലാം ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുക്രെയിന്‍ വിദേശകാര്യ മന്ത്രിയുമായും സംസാരിക്കും.ഇതുവരെ 4000 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 20,000 ഇന്ത്യക്കാര്‍ അവിടെയുള്ളതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ യുക്രെയിന്‍ സര്‍വകലാശാലകളോട് അഭ്യര്‍ത്ഥിക്കും. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും ശൃംഗ്ള പറഞ്ഞു.
യുക്രെയിനിന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, സ്‌ളോവാക്യ, ഹംഗറി എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ എസ്.ജയശങ്കര്‍ ബന്ധപ്പെട്ടു. ഇന്ത്യക്കാരെ കൊണ്ടുവരാനായി പ്രത്യേക സംഘത്തെ അയയ്ക്കാന്‍ തുടര്‍ന്ന് തീരുമാനമായി.
https://www.facebook.com/Malayalivartha





















