ചാരനില്‍ നിന്നും ചാവേറിലേയ്ക്ക്, സൈക്കോയല്ല അതുക്കും മേലെ; വിറപ്പിക്കുന്ന ആ ജീവിത കഥ ചര്‍ച്ചയാകുമ്പോള്‍

ലോകം അന്വേഷിച്ച ആ വ്യക്തി ഇതാണ്് . ചാരനില്‍ നിന്നും ചാവേറിലേയ്ക്ക്. ഇപ്പോഴിതാ ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി ഒരു യുദ്ധസാഹചര്യം. ആരാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ചാരനാവാന്‍ ആഗ്രഹിച്ച്് ചാരപ്രമുഖനായി മാറിയ പുടിന്‍.
ചാരനാവുകയായിരുന്നു കുട്ടിക്കാലത്ത് പുടിന്റെ സ്വപ്നം. ആ ആഗ്രഹം യാഥാര്‍ഥ്യമായി ചാരപ്രമുഖനായി ആണെന്ന് മാത്രം.
പതിനാലാം വയസ്സില്‍ സഹപാഠിയുടെ കാല്‍ അടിച്ചൊടിച്ച വ്‌ളാഡിമിര്‍ പുടിന്‍, അതേപ്പറ്റി അധ്യാപികയോടു പറഞ്ഞത് 'ചിലര്‍ക്ക് അടിയുടെ ഭാഷ മാത്രമേ മനസ്സിലാകൂ' എന്നാണ്. റഷ്യയുടെ പ്രസിഡന്റായ ശേഷം 2015 ല്‍ അദ്ദേഹം പറഞ്ഞത് 'ഏറ്റുമുട്ടല്‍ ഒഴിവാക്കാനാവില്ലെങ്കില്‍, ആദ്യം അടിക്കണം' എന്നാണ്. ആയോധന കലയായ ജൂഡോയില്‍ സമര്‍ഥനായ പുടിന്റെ രാഷ്ട്രീയതന്ത്രവും അതുതന്നെയാണ് എതിരാളി ചുവടു വയ്ക്കും മുന്‍പേ അടിച്ചൊതുക്കുക. പുടിന് യുദ്ധം പ്രശ്‌നമല്ല എന്നത് എല്ലാവര്‍ക്കും അറിയാം സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബിയുടെ മുന്‍ കേണലായ പുടിന്‍ സൈന്യത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഭരണകാലത്തെ യുദ്ധങ്ങള്‍ തന്നെയാണ് തെളിവ്. ജയിക്കാനുള്ള വഴികള്‍ കൃത്യമായി നടപ്പാക്കുന്ന പുടിന്‍രീതി മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ഹനിക്കുന്നുണ്ട്. റഷ്യക്കു പുറത്തു പോലും ശക്തമായ ആരാധക വൃന്ദമുള്ള മൃദുഭാഷിയായ പുടിന്റെ കരുത്ത് എന്ത് ചെയ്യാനും മടിയില്ലാത്ത ഈ സൈനികസംഘമാണ്. കഠിന പരീക്ഷകളിലൂടെയാണ് ഇവരുടെ തിരഞ്ഞെടുപ്പ്. ആയുധമൊന്നുമില്ലാതെ വെറുംകൈകൊണ്ട് എതിരാളിയെ തോല്‍പിക്കാനുള്ള ശേഷിയാണ് ഇവരുടെ പ്രത്യേകത. സ്‌പെറ്റ്‌സ്‌നാസ് വിഭാഗം റഷ്യന്‍ സൈനികന് നല്‍കുന്നതു പോലെ സ്‌പെറ്റ്‌സ്‌നാസ് വിഭാഗത്തിലുള്ളവര്‍ക്കും സ്‌പെര്‍ക്ക എന്ന കോരിക പോലുള്ള ആയുധം നല്‍കാറുണ്ട്. മൂന്ന് അരികുകളും മൂര്‍ച്ചയേറിയ ഈ ആയുധംകൊണ്ട് എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ഇവരെ പരിശീലിപ്പിക്കുന്നു. പരിശീലനഭാഗമായി ജനലുകളില്ലാത്ത മുറിയില്‍ പേപ്പട്ടിക്കൊപ്പം അടച്ചിടുന്ന ഇവര്‍ക്ക് ഈ കോരിക മാത്രമാണ് ആയുധമായി നല്‍കുക. ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ മരിക്കുക മാത്രമേ അവര്‍ക്ക് മുന്നില്‍ വഴിയുള്ളൂ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലുകളില്‍ പതറാതെ നില്‍ക്കാന്‍ ശേഷി നല്‍കുന്ന നിരവധി അതിക്രൂരമായ പരിശീലനങ്ങളില്‍ ഒന്നു മാത്രമാണിത്.
തീര്‍ന്നില്ല പുടിനെക്കുറിച്ചുള്ള കഥകള്‍. ചുവരുകളിലും മേല്‍ക്കൂരയിലും അഴുകിയ മാംസത്തിന്റെ കഷണങ്ങളുള്ള ഇടത്തുകൂടി നെഞ്ച് വരെയുള്ള രക്തത്തിലൂടെ ഓട്ടം, വയറിന് മുകളില്‍ വെച്ച കത്തുന്ന ഇഷ്ടികകള്‍ ചുറ്റികക്ക് അടിച്ചുപൊട്ടിക്കുക, കത്തുന്ന കല്‍ക്കരിക്ക് മുകളിലൂടെ ഓടുക, ബെല്‍റ്റ്, ചെരിപ്പ്, സ്പൂണ്‍ എന്നിവ ഉപയോഗിച്ചുള്ള മര്‍ദനം, ബാത്ത്‌റൂമില്‍ ഉറക്കം എന്നിവയാണ് റിക്രൂട്ട്‌മെന്റിലെ പരിശീലനമുറകളെന്ന് മുന്‍ സോവിയറ്റ് ഉദ്യോഗസ്ഥനായ വിക്ടര്‍ സുവോറോവ് പറയുന്നു. റഷ്യയില്‍നിന്നുളള പ്രകൃതിവാതകത്തെ യൂറോപ്പ് വലിയ തോതില്‍ ആശ്രയിക്കുന്നതിനാല്‍ പുടിനു രാജ്യാന്തര തലത്തില്‍ വന്‍ സ്വാധീനം നേടാനായി. സിറിയന്‍ യുദ്ധത്തില്‍ ഇടപെട്ടതോടെ മധ്യപൂര്‍വദേശത്തും സൈനികശക്തി തെളിയിച്ചു. 20 വര്‍ഷം പിന്നിട്ട ഭരണകാലത്തു റഷ്യയില്‍ ഉയര്‍ന്ന വിമതശബ്ദങ്ങളെ ഓരോന്നായി പുടിന്‍ അടിച്ചമര്‍ത്തി. ഒട്ടേറെ മാധ്യമസ്ഥാപനങ്ങള്‍ പൂട്ടിച്ചു. പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടച്ചു. 2017 ല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനുവേണ്ടി റഷ്യ ഏജന്‍സികള്‍ ഇടപെട്ടതായി ആക്ഷേപമുയര്‍ന്നു. പുടിനും ട്രംപും ആരോപണം നിഷേധിച്ചെങ്കിലും ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇ മെയിലുകള്‍ ചോര്‍ത്തിയതടക്കം നടപടികള്‍ റഷ്യയുടെ ഒത്താശയോടെയായിരുന്നുവെന്നാണു കണ്ടെത്തല്‍.
2018 മാര്‍ച്ചില്‍ നാലാവട്ടം പ്രസിഡന്റായി. 2024 ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാഭേദഗതി 2020 ല്‍ കൊണ്ടുവന്നു. സോവിയറ്റ് കാലത്തേതു പോലെ സര്‍വാധികാരവും ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഭരണസംവിധാനത്തിലേക്കാണ് പുടിന്‍ റഷ്യയെ മാറ്റിയത്. യുക്രെയ്ന്‍ റഷ്യയുടെ കിരീടത്തിലെ രത്‌നം ആണെന്നും ഇരുരാജ്യങ്ങളും ഒരൊറ്റ ജനതയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇപ്പോള്‍ എല്ലാം മാറ്റിമറിച്ച് പുടിന്‍ കളത്തിലിറങ്ങുമ്പോള്‍ ചോദ്യങ്ങള്‍ നിരവധിയാണ്.
https://www.facebook.com/Malayalivartha





















