യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വികസനം ചര്‍ച്ചക്ക്; ഇന്ത്യക്ക് പ്രതീക്ഷ

യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് തുടക്കമാകുന്നു. സുരക്ഷാ കൗണ്‍സില്‍ അംഗത്വത്തിന് ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഇന്ത്യക്ക് ഈ നീക്കം പ്രതീക്ഷയേകുന്നു. ചൊവ്വാഴ്ച തുടങ്ങുന്ന 70-ാം യു.എന്‍ പൊതുഅസംബ്‌ളി സമ്മേളനത്തില്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട അജണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ കൗണ്‍സില്‍ വികസനം അജണ്ടയുടെ ഭാഗമാകുന്നത് 23 വര്‍ഷത്തിനിടെ ആദ്യമായാണ് . ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യയടക്കം അംഗത്വം കാത്തിരിക്കുന്ന രാജ്യങ്ങളുടെ വാദഗതികള്‍ക്ക് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം, ചൈനയും പാകിസ്ഥാനും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുകയുമാണ്.
സുരക്ഷാ കൗണ്‍സിലില്‍ ഇപ്പോഴുള്ള അഞ്ച് സ്ഥിരാംഗങ്ങളില്‍ നാലുപേരും ഇന്ത്യക്ക് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷ. യു.എസ്, യു.കെ, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നത്. യു.എന്‍ നീക്കം സുപ്രധാനമായ ഒന്നാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha