ഒബാമ ഉപേക്ഷിച്ച ഹോട്ടല്‍ വേണമെന്ന് മോഡി; നടപടി ചര്‍ച്ചയാക്കി മാധ്യമങ്ങള്‍

വീണ്ടും മോഡി വാര്‍ത്തയില്‍. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നിഷേധിച്ച ഹോട്ടല്‍തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശ്രമത്തിനായി തെരഞ്ഞെടുത്തതെന്തിന്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് ന്യൂയോര്‍ക്കിലെത്താനിരിക്കുന്ന മോഡി ചൈനീസ് നിയന്ത്രിത ഹോട്ടല്‍ വിശ്രമത്തിനായി തെരഞ്ഞെടുത്തതാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ മുഖ്യ ചര്‍ച്ചാ വിഷയം. ഇതേഹോട്ടല്‍ സുരക്ഷാ കാരണങ്ങളാല്‍ വിശ്രമത്തിനായി തെരഞ്ഞെടുക്കേണ്ടെന്ന് ഒബാമ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു മോഡിയുടെ നടപടി.
ന്യൂയോര്‍ക്കിലെ മുന്‍നിര ഹോട്ടലായ വാല്‍ഡോര്‍ഫ് ആസ്‌ട്രോയിയ ആണ് വിഷയത്തിലെ പ്രധാന കഥാപാത്രം. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ന്യൂയോര്‍ക്ക് സഞ്ചരിക്കുമ്പോള്‍ സ്ഥിരമായി ഈ ഹോട്ടലാണ് വിശ്രമത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഹോട്ടല്‍ ചൈനീസ് വംശജന്‍ സ്വന്തമാക്കുകയും, അമേരിക്കയ്ക്ക് എതിരെ ചൈന സൈബര്‍ നീക്കങ്ങള്‍ ശക്തമാക്കുകയും ചെയ്തതോടെ ഇനി വാല്‍ഡോര്‍ഫ് സന്ദര്‍ശിക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടിറക്കുകയായിരുന്നു.
വൈറ്റ് ഹൗസിന്റെ തീരുമാനങ്ങള്‍ അറിയാമെങ്കിലും മോഡി ഇതേ ഹോട്ടല്‍തന്നെ വിശ്രമത്തിനായി തെരഞ്ഞെടുക്കകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മോഡിക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിന്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരും ഇതേ ഹോട്ടല്‍തന്നെയാണ് തെരഞ്ഞെടുത്തത്. മുമ്പൊരിക്കല്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോഴും മോഡി ഇതേ ഹോട്ടലിലാണ് വിശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha