ചാര്‍ളി ഹെബ്‌ദോയില്‍ ഐലാന്റെ കാര്‍ട്ടൂണ്‍; മാസിക വീണ്ടും വിവാദത്തില്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച ഫ്രഞ്ച് ഹാസ്യമാസിക ചാര്‍ളി ഹെബ്‌ദോ വീണ്ടും വിവാദക്കുരുക്കില്‍. യൂറോപ്പിലേക്കു കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച സിറിയന്‍ ബാലന്‍ ഐലാന്‍ കുര്‍ദിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചാണ് ചാര്‍ളി ഹെബ്‌ദോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഐലാന്‍ കുര്‍ദിയുടെ കാര്‍ട്ടൂണ്‍ വരച്ച ശേഷം അതിനു മുകളിലായി അവന്റെ ലക്ഷ്യത്തിനു വളരെ അടുത്ത് എന്നര്‍ഥം വരുന്ന സോ ക്ലോസ് ടൂ ഹിസ് ഗോള്‍ എന്ന് എഴുതിയിരിക്കുന്നു. കടല്‍ തീരത്തു തന്നെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ മക്‌ഡോണാള്‍സ് കമ്പനിയുടെതിനു സാദ്യശ്യമുള്ള പരസ്യ വാചകത്തില്‍ രണ്ടു കുട്ടികളുടെ ഭക്ഷണം ഒരു കുട്ടിയുടെ ഭക്ഷണത്തിനുള്ള പണത്തിനു ലഭിക്കുന്നതാണെന്നും എഴുതിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha