മക്ക ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്കും പത്തു ലക്ഷം റിയാല്‍ നഷ്ടപരിഹാരം

മക്കയിലെ ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സൌദി റോയല്‍ കോര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്കും പത്തു ലക്ഷം റിയാല്‍ നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. പരുക്കേറ്റ എല്ലാവര്‍ക്കും അഞ്ചു ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം ലഭിക്കും. മരിച്ചവരുടെ അടുത്ത രണ്ടു ബന്ധുക്കള്‍ക്ക് 2016ല്‍ രാജാവിന്റെ അതിഥിയായി ഹജ് നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ അപകടത്തില്‍ പരുക്കേറ്റ് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha