വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു

വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു. ശക്തമായ ആക്രമണത്തില്‍ ബോര്‍നോയില്‍ സംസ്ഥാനത്തെ ബൊക്കോ ഹറാം താവളങ്ങളെല്ലാം നശിപ്പിച്ചതായും സൈന്യം അറിയിച്ചു. എന്നാല്‍ മോചിപ്പിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടില്ല.
ഈ വര്‍ഷം ബൊക്കോ ഹറാം ബന്ദികളാക്കിയ നൂറിലധികം ആളുകളെയാണ് സൈന്യം മോചിപ്പിച്ചത്. 200 പെണ്‍കുട്ടികളേയും 100 സ്ത്രീകളെയുമാണു മോചിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ചിബോക്കില്‍ നിന്നു തട്ടിക്കൊണ്ടുപോയ 219 പെണ്‍കുട്ടികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha