ഇനി ഫേസ്ബുക്കില്‍ ലൈക്ക് മാത്രമല്ല ഡിസ്‌ലൈക്കും ചെയ്യാം; വാര്‍ത്ത പുറത്തുവിട്ടത് സുക്കര്‍ബര്‍ഗ്

ദുരന്തവാര്‍ത്തകള്‍ മുന്നിലെത്തുമ്പോള്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ ലൈക്ക് അടിച്ച് വിഷമിക്കുന്നവര്‍ക്കായി ഫേസ് ബുക്കില്‍ ഇനി ഡിസ്‌ലൈക്ക് ബട്ടണും. നാളുകളായുള്ള ആളുകളുടെ ആവശ്യത്തോടാണ് ഫേസ്ബുക്കിന്റെ ഈ അനുഭാവപൂര്‍വ്വതീരുമാനം. ഇനി ലൈക്കിനായി മാത്രം ഫോട്ടോ ഇട്ട് വെറുപ്പിക്കുന്നവര്‍ക്ക് ആവശ്യത്തിന് ഡിസ്‌ലൈക്കും കൊടുക്കാം.
നമുക്കിഷ്ടമല്ലാത്ത ഒരു പോസ്റ്റിനോടുള്ള പ്രതിഷേധം അറിയിക്കേണ്ടി വരുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. ലൈക്ക് അല്ലാതെ അനിഷ്ടം അറിയിക്കാനുള്ള മാര്‍ഗം ഫേസ്ബുക്കില്‍ ഉണ്ടായിരുന്നില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. ഫേസ്ബുക്കികള്‍ കാത്തിരുന്ന ഡിസ്‌ലൈക്ക് ബട്ടണ്‍ ഉടന്‍ തന്നെ ഫേസ്ബുക്കിന്റെ ഭാഗമാകുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു.
ഉപഭോക്താക്കളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ഡിസ്‌ലൈക്ക് ബട്ടണ്‍. അത് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു താനും തന്റെ സഹപ്രവര്‍ത്തകരുമെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ലൈക്കിങ് മാത്രമല്ല, വേറെയും വികാരങ്ങള്‍ ഉണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് പറയാനുള്ള വേദിയൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.
ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രത്യേകതയുള്ള പ്രഖ്യാപനമാണിതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, ഡിസ്‌ലൈക്കിനെ മറ്റുള്ളവരോടുള്ള എതിര്‍പ്പ് രേഖപ്പെടുത്താനുള്ള മാര്‍ഗമായല്ല സുക്കര്‍ബര്‍ഗ്കാണുന്നത്. മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള ചിഹ്നമാണിതെന്ന് അദ്ദേഹം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha