ഇന്ത്യന്‍ വംശജനായ പത്തുവയസുകാരന്‍ പ്രധാന വേഷത്തിലെത്തുന്ന ജംഗിള്‍ ബുക്കിന്റെ ടീസര്‍ പുറത്തിറങ്ങി

ആരാധകരുടെ ഹൃദയം കീഴടക്കാന്‍ മൗഗ്ലി വീണ്ടുമെത്തുന്നു. വര്‍ണ ചിത്രങ്ങളിലൂടെയും ആനിമേഷന്‍ കഥാപാത്രമായും മുമ്പേ തന്നെ മോഗ്ലി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ഇനി മനുഷ്യ രൂപത്തിലുള്ള മോഗ്ലിയെക്കൂടി പ്രേക്ഷകര്‍ക്ക് കാണാം.
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ജംഗിള്‍ബുക്കിന്റെ ട്രെയ്‌ലര്‍ നിര്‍മ്മാതാക്കളായ വാള്‍ട്ട് ഡിസ്‌നി പുറത്തുവിട്ടു. പുതിയ പതിപ്പിന്റെ ട്രെയ്‌ലര്‍ ഇറങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ പത്തു ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇതു കണ്ടത്. പുതിയ പതിപ്പില്‍ മൗഗ്ലി ജീവനുള്ള കഥാപാത്രമാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.
മൗഗ്ലിയായി അഭിനയിക്കുന്നത് ഇന്ത്യന്‍ വംശജനായ ബാലനാണ് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ലോകത്തെങ്ങുമുള്ള ആയിരക്കണക്കിന് കുട്ടികളില്‍ നിന്നാണ് നീല്‍സേത്തി എന്ന പത്തു വയസ്സുകാരനെ തെരഞ്ഞെടുത്തത്.
കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ലോകമെങ്ങും ആരാധകരുള്ള കഥാപാത്രങ്ങളാണ് മൗഗ്ലിയും ബഗീരയും മറ്റ് കൂട്ടുകാരും . മൗഗ്ലിയുടെ പുതിയ പതിപ്പില്‍ പ്രത്യേകതള്‍ ഏറെയാണ്. അനിമേഷന്‍ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രീ ഡി, ഐമാക്‌സ് ത്രീ ഡി രൂപത്തിലാണ് പുതിയ ജംഗിള്‍ ബുക്ക്.
ഇന്ത്യന്‍ കാടുകളില്‍ കാട്ടുമൃഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന ബാലന്റെ കഥ പറഞ്ഞ റുഡ്യാര്‍ഡ് കിപ്ലിം
ഗിന്റെ ജംഗിള്‍ബുക്കിന് ലോകമെങ്ങും ആരാധകരേറെയായിരുന്നു.മൗഗ്ലിയുടെ കൂട്ടുകാരായ ബഗീരയ്ക്കും ബാലുവിനും കായ്ക്കുമൊക്കെ ശബ്ദം നല്‍കിയിരിക്കുന്നത് ഹോളിവുഡിലെ പ്രമുഖ താരങ്ങളാണ്.
ഷേര്‍ഖാനായി ഇദ്‌രീസ് എല്‍ബ, ബാലുവായി ബില്‍ മറേ, ബഗീരയായി ഓസ്‌കര്‍ ജേതാവ് ബെന്‍ കിങ്സ്ലി അങ്ങനെ പ്രമുഖര്‍. 1967ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് അനിമേഷന്‍ സിനിമയുടെ പുതിയ പതിപ്പിനെ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തകൊല്ലം ഏപ്രിലില്‍ സിനിമ റിലീസാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha