സിറിയയില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരെ ആസ്‌ട്രേലിയ വ്യോമാക്രമണം തുടങ്ങി

സിറിയയില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ആസ്‌ട്രേലിയ വ്യോമാക്രമണം തുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഐ.എസിന്റെ കവചിത വാഹനങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രി കെവിന്‍ ആന്‍ഡ്രൂസ് അവകാശപ്പെട്ടു. ഐ.എസിനെ സിറിയയില്‍നിന്ന് തുരത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയയുടെ കിഴക്കു ഭാഗത്ത് ബുധനാഴ്ച രാവിലെയാണ് ആദ്യ ആക്രമണം നടത്തിയത്. ആക്രമണത്തിന് തിരിച്ചടികളൊന്നുമുണ്ടായില്ലെന്നും സാധാരണ പൗരന്മാരെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചതായും പ്രസ്താവനയില്‍ പ്രതിരോധമന്ത്രി പറഞ്ഞു.
അതേസമയം, സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെസ് ലെദ്രിയന്‍ മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, ഫ്രഞ്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ ആക്രമണത്തില്‍ പങ്കുകൊള്ളുന്നതിനെ എതിര്‍ത്തിട്ടിട്ടുണ്ട്. നിലവിലുള്ള സ്ഥിതിയില്‍ ഒരുമാറ്റവുമുണ്ടാക്കാന്‍ ആക്രമണം കൊണ്ട് സാധ്യമല്ലെന്ന് അവര്‍ വ്യക്തമാക്കി. ഫ്രാന്‍സ് നേരത്തെതന്നെ ഇറാഖില്‍ ആക്രമണം ആരംഭിച്ചിരുന്നു. എന്നാല്‍, സിറിയയില്‍ ആക്രമണം നടത്തുന്നത് ബശ്ശാര്‍ അല്‍അസദിനെ ശക്തിപ്പെടുത്തുമെന്ന ധാരണയില്‍ മാറിനില്‍ക്കുകയായിരുന്നു. ഐ.എസ് ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സിറിയയില്‍ ആക്രമണത്തിന് തയാറെടുക്കുന്നത്.കാനഡ, ബഹ്‌റൈന്‍, ജോര്‍ഡന്‍, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണത്തില്‍ പങ്കാളികളാകുന്നത്. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തിലുളള ഐ.എസ് വിരുദ്ധ നീക്കങ്ങള്‍ സജീവമല്‌ളെന്ന് പരക്കെ അഭ്യൂഹമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha