ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്നു ചിലിയുടെ തീരപ്രദേശങ്ങളിലും പെറുവിലും ന്യൂസിലന്‍ഡിലും സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം വൈകുന്നേരം 7.54നാണു ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ചലനങ്ങളുണ്ടായതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha