പാസ്‌പോര്‍ട്ട് ഭര്‍ത്താവ് നശിപ്പിച്ചു; ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന് ഏഷ്യാകപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല

ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ നിലൗഫര്‍ അര്‍ദാലത്തിന് ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. നിലൗഫറിന്റെ ഭര്‍ത്താവ് ഇവരുമായി വഴക്കിടുകയും പാസ്‌പോര്‍ട്ട് നശിപ്പിച്ചു കളയുകയും ചെയ്തതിനാലാണിത്. മുപ്പതുകാരിയായ നിലൗഫര്‍ മിഡ്ഫീല്‍ഡറാണ്. ഇറേനിയന്‍ നിയമപ്രകാരം ഭര്‍ത്താവിന് ഇഷ്ടമല്ലെങ്കില്‍ ഭാര്യക്കു രാജ്യത്തിനു പുറത്തുപോകാന്‍ സാധിക്കുകയില്ല. ഇറാനിലെ ഇത്തരം നിയമങ്ങള്‍ക്കു മാറ്റം വരുത്തണമെന്നു നിലൗഫര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു. താന്‍ രാഷ്ട്രത്തിന്റെ പോരാളിയാണെന്നും തന്റെ രാജ്യത്തിന്റെ കൊടി ഉയര്‍ന്നുപറക്കുന്നതു കാണാനാണു തനിക്കു താത്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലേഷ്യയില്‍ വ്യാഴാഴ്ച മുതലാണു വനിതാ ഏഷ്യാകപ്പ് ആരംഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha