സുനാമി മുന്നറിയിപ്പ് ചിലി പിന്‍വലിച്ചു

ഭൂചലനത്തെ തുടര്‍ന്നു പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ചിലി പിന്‍വലിച്ചു. ബുധനാഴ്ച ശാന്ത സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെ തുടര്‍ന്നാണു സുനാമി മുന്നറിയിപ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഭൂചലനത്തെ തുടര്‍ന്നു ശക്തിയേറിയ തിരമാലകള്‍ ചിലി തീരത്ത് ആഞ്ഞടിച്ചു. തീരദേശ മേഖലകളില്‍ താമസിക്കുന്ന അഞ്ചു പേര്‍ തിരമാലകളില്‍പ്പെട്ട് മരിച്ചു. നിരവധി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha