സിറിയയില്‍ ബാരല്‍ ബോംബ് ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ സൈന്യം നടത്തിയ ബാരല്‍ ബോംബ് ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസ് പ്രവിശ്യയിലെ വിമത നഗരമായ ഡാരയിലാണു സൈന്യം ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാരലുകള്‍ ഹെലികോപ്ടറില്‍ നിന്നു നഗരത്തിനു മുകളില്‍ ജനങ്ങള്‍ക്കിടയിലേക്കു നിക്ഷേപിക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ടു കുട്ടികളും നാലു സ്ത്രീകളും ഉള്‍പ്പെടുന്നു. സ്‌ഫോടനങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha