പ്രസവത്തോടെ ശരീരം തളര്‍ന്ന യുവതിയെ, മരണത്തില്‍ നിന്നു രക്ഷിച്ചത് ദിവസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍

അമ്മയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിക്കൈകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ഒരു പ്രഭാതം. ഷെല്ലി കോളി എന്ന യുവതിയുടെ ഭര്‍ത്താവ് ജെര്‍മിയും അവരുടെ നവജാത ശിശുവായ റൈലാന്‍ ഗ്രെയ്‌സും ഷെല്ലിയുടെ കൂടെ അമേരിക്കയിലെ നോര്‍ത്ത് കരോളൈന ആശുപത്രിയിലേക്കു പോവുകയാണ്. പ്രസവശേഷം കോമാ അവസ്ഥയിലായ ഷെല്ലിയെയുംകൊണ്ടായിരുന്നു ആ യാത്ര. തികച്ചും സങ്കടകരമായ അവസ്ഥ. പിറന്നുവീണ കുഞ്ഞിനെ ഒരുനോക്കു കാണാനോ ഒരിറ്റു മുലപ്പാല്‍ നല്കാനോ ആവാതെ ആ അമ്മ അബോധാവാസ്ഥയിലേക്കാണ്ടുപോയി.
കോണ്‍കോഡിലെ വൈഎംസിഎ ഡയറക്ടറാണ് ജെര്‍മി. ഷെല്ലിയാകട്ടെ നഴ്‌സിംഗ് വിദ്യാര്‍ഥിനിയും. ഇത് ഷെല്ലിയുടെ ആദ്യത്തെയും അവസാനത്തെയും പ്രസവമായിരുന്നു. കാരണം പ്രസവത്തീയതി അടുത്തപ്പോഴേക്കും അവളുടെ ആരോഗ്യസ്ഥിതി വഷളായി. നിവൃത്തിയില്ലാതെ ഡോക്ടര്‍മാര്‍ സിസേറിയന്‍ നടത്തി. എന്നാല്‍ രക്തസമ്മര്‍ദം അപകടകരമാം വിധം താഴുകയും ഹൃദയമിടിപ്പ് മിനിറ്റില്‍ 180 ആയി ഉയരുകയും ചെയ്ത് ഗുരുതരാവസ്ഥയിലായി. അവസാന വഴിയെന്നോണം ഷെല്ലിയെ ഡോക്ടമാര്‍ വെന്റിലേറ്ററിലേക്കു മാറ്റി. അപ്പോഴേക്കും ശ്വാസകോശത്തിലേക്ക് നേരിട്ട് ഓക്‌സിജന്‍ നല്കി ജീവന്‍ നിലര്‍ത്തേണ്ട അവസ്ഥയിലെത്തി.
ഷെല്ലി മരണത്തിലേക്കു വഴുതിവീണുകൊണ്ടിരുന്ന ആ അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍ക്ക് ഒരു ആശയം മ്യൂസിലുദിച്ചത്. അവരുടെ നിര്‍ദേശപ്രകാരം ഷെല്ലിയുടെ കുഞ്ഞിനെ ജെര്‍മി ആശുപത്രിക്കിടക്കയിലെത്തിച്ചു. അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയുടെ മാറില്‍ കുഞ്ഞിനെ അല്പനേരം കിടത്തി. അതിനിടെ തന്റെ പ്രിയതമയെ അയാള്‍ ചുംബിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവളെ മരണത്തിനു വിട്ടുകൊടുക്കാന്‍ കഴിയില്ലായിരുന്നു അയാള്‍ക്ക്.
അമ്മയുടെ മാറില്‍ കിടത്തിയപ്പോഴൊക്കെ റൈലന്‍ എന്നുപേരുള്ള മകള്‍ ഉറക്കത്തിലേക്കു വഴുതി വീണുകൊണ്ടിരുന്നു. അമ്മയെ അവളുടെ കരച്ചില്‍ കേള്‍പ്പിക്കാനായി ചെറിയ നുള്ളു നല്‌കേണ്ടിയും വന്നു ആ പിതാവിന്. കുഞ്ഞിന്റെ കരച്ചില്‍ ദിവസവും കേട്ട ഷെല്ലി എട്ടു ദിവസങ്ങള്‍ക്കുശേഷം കണ്ണുതുറന്നു. തുടര്‍ന്ന് തളര്‍ന്ന ശബദത്തില്‍ അവള്‍ ജെര്‍മിയുടെ പേര് വിളിച്ചപ്പോള്‍ സന്തോഷത്താല്‍ അയാളുടെ കണ്ണു നിറഞ്ഞു. പ്രതീക്ഷയുടെ പൊന്‍കിരണം ഇരുവരുടെയും കണ്ണുകളിലുണ്ടായിരുന്നു. ശേഷം അമ്മയും മകളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. പ്രസവിച്ച് എട്ടു ദിവസത്തിനുശേഷം. തന്റെ ഭാര്യയെ ചേര്‍ത്തുപിടിച്ച് മുടിയിഴകള്‍ തഴുകി അവളോട് നിനക്ക് സന്തോഷമായോ എന്നു ചോദിച്ചു. അവള്‍ തലയാട്ടി. നിരവധി കഥകള്‍ പറയാനുണ്ട് എന്ന ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു... കുഞ്ഞ് പിറന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍, ജീവിതം തിരികെ കിട്ടിയ ഈ കൊച്ചു കുടുംബത്തിന്റെ കഥ വാഷിംഗ്ടണ്‍ പോസ്റ്റാണ് പുറത്തുവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha