ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അമേരിക്ക, ക്യൂബ സന്ദര്‍ശനം ഇന്നുമുതല്‍

സമാധാനത്തിന്റെ സന്ദേശവുമായി വീണ്ടും ഒരു ദൈവദൂതന്‍ യാത്ര തിരിക്കുന്നു. വിപ്ലവകരമായ തീരുമാനങ്ങള്‍ നടത്തി ലോകം മുഴുവന്‍ സമാധാനത്തിനായി പ്രയത്‌നിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ഇടപെടീല്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അമേരിക്ക, ക്യൂബ സന്ദര്‍ശനം ഇന്നുമുതല്‍. തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിര്‍ണായക വിഷയങ്ങളില്‍ മാര്‍പ്പാപ്പയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. അമേരിക്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം, അഭയാര്‍ഥിപ്രവാഹം, കാലാവസ്ഥമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ചില പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചേക്കും.
ദാരിദ്ര്യവും പ്രകൃതി ചൂഷണവും ഇല്ലാതാക്കുന്നതില്‍ സമ്പന്നരാജ്യങ്ങളുടെ പങ്ക് ആവര്‍ത്തിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തെ ഏറ്റവും സന്പന്നരാജ്യത്തെ ജനപ്രതിനിധികളോട് എന്തെല്ലാം ആവശ്യപ്പെടും? മാര്‍പ്പാപ്പയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ലോകം ഉറ്റുനോക്കുന്നത് അതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറെ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കും. ലാഭക്കൊതിയോടെയുള്ള ചൂഷണം അവസാനിപ്പിച്ച് ലോകത്തിന്റെ നിലനില്‍പ്പിന് കൈത്താങ്ങാകണമെന്ന് പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച ചാക്രിക ലേഖനത്തില്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്യുന്നു. പണാസക്തിയെക്കുറിച്ചുള്ള രൂക്ഷവിമര്‍ശനത്തില്‍ ചിലര്‍ക്കെങ്കിലും അദ്ദേഹത്തോട് വിയോജിപ്പുണ്ട്. യുഎന്‍ കാര്യാലയം സന്ദര്‍ശിക്കുന്ന മാര്‍പ്പാപ്പ, അഭയാര്‍ഥിപ്രശ്‌നത്തില്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടേക്കും.
ക്യൂബയുടെ ചരിത്രം തിരുത്തിക്കുറിച്ച മധ്യസ്ഥതയ്ക്ക് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഹവാനയില്‍ വിമാനമിറങ്ങുന്നത്. അമേരിക്കയുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന് മാര്‍പ്പാപ്പ വഹിച്ച പങ്കിന് പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ നേരിട്ടെത്തി നന്ദി അറിയിച്ചിരുന്നു. 53 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ഉപരോധനീക്കം നല്‍കിയ പുത്തന്‍ ഉണര്‍വോടെയാണ് ക്യൂബ മാര്‍പ്പാപ്പയെ വരവേല്‍ക്കുക. ഇതിനു മുന്പ് രണ്ടു മാര്‍പ്പാപ്പമാരാണ് ക്യൂബ സന്ദര്‍ശിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കന്‍ പോപ്പിന്റെ പ്രസംഗങ്ങള്‍ സ്പാനിഷ് ഭാഷയിലാവുമെന്നതും വിശ്വാസികളെ കൂടുതല്‍ ആവേശത്തിലാക്കുന്നു. ക്യൂബയില്‍ 8 പരിപാടികളിലാണ് മാര്‍പ്പാപ്പ പങ്കെടുക്കുന്നത്.
യാത്രക്ക് മുമ്പ് തന്റെ ദൗത്യം വിജയിക്കാന്‍ ലോകത്തോട് പ്രാര്‍ത്ഥനാ സഹായം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha