വടക്കന്‍ കാലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 1,400 ഓളം വീടുകള്‍ കത്തി നശിച്ചു

വടക്കന്‍ കാലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 1,400 വീടുകള്‍ കത്തിനശിച്ചതായി അഗ്നിശമനസേന വിഭാഗം അറിയിച്ചു. 75,000 ഏക്കര്‍ വനഭൂമി കത്തിനശിച്ചു. ഇതിനകം ആയിരക്കണക്കിനു പേരെയാണു പ്രദേശത്തു നിന്നും ഒഴിപ്പിച്ചത്. തീപിടിത്തത്തില്‍ അഞ്ചു പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. ശക്തമായി വീശുന്ന കാറ്റ് കാട്ടുതീ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha