അഭയാര്‍ത്ഥി പ്രവാഹത്തെ തടയാനായി അടച്ച ഹംഗറി അതിര്‍ത്തി തുറന്നു

അഭയാര്‍ഥി പ്രവാഹത്തെ തടയാനായി അടച്ച അതിര്‍ത്തി ഹംഗറി തുറന്നു. ഹംഗറി-സെര്‍ബിയ അതിര്‍ത്തിയിലെ ഹോര്‍ഗോസ് ഒന്ന് ക്രോസിംഗാണ് തുറന്നത്. ഹംഗറിയെയും സെര്‍ബിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവെ വീണ്ടും തുറക്കുന്ന ചടങ്ങില്‍ സെര്‍ബിയ-ഹംഗറി വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അഭയാര്‍ഥികളെ തടയാനായി ഹംഗറി അതിര്‍ത്തി അടച്ചത്. ഇരു രാജ്യങ്ങളിലേയും അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ഈ തീരുമാനം ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെയാണ് അതിര്‍ത്തി വീണ്ടും തുറന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha