തുര്‍ക്കി തീരത്ത് വീണ്ടും അഭയാര്‍ത്ഥികളുടെ ബോട്ട് അപകടത്തില്‍പെട്ടു: 13 അഭയാര്‍ത്ഥികള്‍ മരിച്ചു

തുര്‍ക്കി തീരത്ത് വീണ്ടും അഭയാര്‍ത്ഥികളുടെ ബോട്ട് ദുരന്തത്തില്‍ പെട്ടു. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ കുട്ടികളടക്കം 13 പേര്‍ മരിച്ചു. ഏതാനും പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഗ്രീസ് ദ്വീപായ ലെസ്‌ബോസ് ലക്ഷ്യമാക്കി പോയ വഞ്ചി മറ്റൊരു ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. കണാക്കലെ തുറമുഖത്തിന് സമീപമായിരുന്നു അപകടം.
അതേസമയം, മറ്റൊരു അപകടത്തില്‍ 26 പേരെ കാണാതായെന്ന് ഗ്രീസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് പ്രതിദിനം യൂറോപ്പിലേക്ക് കടക്കുന്നത്. ഓസ്ട്രിയ ആണ് ഇവരുടെ ലക്ഷ്യസ്ഥാനം. ആഴ്ചാവസാനത്തോടെ 20,000 പേര്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഓസ്‌ട്രേിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha