ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 41 പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദിലെ ഷിയ ഭൂരിപക്ഷ മേഖലയായ അല്‍ അമീനിലാണ് സംഭവം.
നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലേക്ക് സ്‌ഫോടന വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപമുള്ള നിരവധി കടകളും തകര്‍ന്നു. തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha