ബിലാസ്പൂരില്‍ തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നുപേരില്‍ രണ്ടുപേരെ ഒമ്പതുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി

ഹിമാചല്‍പ്രദേശില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന തുരങ്കത്തിനകത്തു കുടുങ്ങിപ്പോയ മൂന്നു തൊഴിലാളികളില്‍ രണ്ടു പേരെ ഒന്‍പതുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ശേഷിക്കുന്ന ഒരാളെക്കൂടി പുറത്തെത്തിക്കാന്‍ തീവ്രയത്‌നം തുടരുന്നു. തൊഴിലാളികളായ മണിറാമും, സതീഷ് തോമറുമാണ് രക്ഷപ്പെട്ടത്.
ഷിംലയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ബിലാസ്പൂരില്‍ ഈ മാസം 12നാണ് അപകടം നടന്നത്. ചണ്ഡീഗഡ്-മണലി ദേശീയപാതയുടെ ഭാഗമായ 1200 മീറ്റര്‍ തുരങ്കമാണ് നിര്‍മാണത്തിനിടെ കനത്ത മഴയില്‍ ഇടി!ഞ്ഞുവീണത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ 45 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) മലമുകളില്‍നിന്ന് 1.2 മീറ്റര്‍ വ്യാസത്തില്‍ കുഴിച്ച സമാന്തര തുരങ്കത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ചെറിയൊരു കുഴലിലൂടെ ഡിജിറ്റല്‍ ക്യാമറയും മൈക്രോഫോണും താഴേക്കിറക്കി രക്ഷാസേന തൊഴിലാളികളുമായി ആശയവിനിമയം നടത്തിവന്നിരുന്നു. ഇവര്‍ക്കുള്ള വെള്ളവും ഭക്ഷണവും ഇതുവഴി എത്തിച്ചു. കനത്ത മഴയില്‍ കുതിര്‍ന്ന മണ്ണും ഇടിയുന്ന പാറക്കെട്ടുകളുമുള്ള സ്ഥലത്തു സമാന്തര തുരങ്കം നിര്‍മിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കുന്നതു കഠിനവും അപകടകരവുമായിരുന്നുവെങ്കിലും രണ്ടുപേരെ രക്ഷിക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് രക്ഷാസേന. മൂന്നാമനെ ഇനിയും കണ്ടെത്താനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha