കനത്ത ഷെല്ലാക്രമണത്തെ തുടര്‍ന്ന് തെക്കന്‍ സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി

കനത്ത ഷെല്ലാക്രമണം നടക്കുന്ന തെക്കന്‍ സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ജീസാന്‍ സാനന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെയാണ് രക്ഷപ്പെടുത്തിയത്. കിങ് ഫഹദ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇടപെടുകയായിരുന്നു.
യെമനില്‍ വിമതവിഭാഗമായ ഹൂതികള്‍ക്കെതിരായ പോരാട്ടം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ശക്തമാക്കിയതിനെത്തുടര്‍ന്നു ഹൂതികളും തിരിച്ചടിക്കുകയാണ്. സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹൂതിവിമതരുടെ ഷെല്ലാക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha