ഗൂഗിളിനെ തകര്‍ക്കാന്‍ 16 അക്ഷരങ്ങള്‍ മതി

ജനപ്രീയ ഇന്റര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോം ക്രാഷ് കേവലം 16 ക്യാരക്ടറുകള്‍ അടങ്ങിയ യുആര്‍എല്‍ മതിയെന്ന് പുതിയ കണ്‌ടെത്തല്‍. വിന്‍ഡോസില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ "http://a/%%30%30\'\' എന്ന ലിങ്ക് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ എന്റര്‍ ചെയ്യുന്നതോടെ ക്രാഷ് ആകുമെന്നാണ് കണ്‌ടെത്തല്‍. ആന്‍ഡ്രീസ് അറ്റിക്ക എന്നയാളാണ് ക്രോമിലെ ഗുരുതരമായി പിഴവ് കണ്‌ടെത്തിയത്. ക്രോമിന്റെ അഡ്രസ് ബാറില്‍ എന്റര്‍ ചെയ്യുന്ന യുആര്‍എല്ലില്‍ നള്‍ ക്യാരക്ടര്‍ വരുന്നതോടെ ബ്രൗസര്‍ ക്രാഷാകുമെന്നാണ് ബ്ലോഗിലൂടെ ഇദ്ദേഹം വെളിപ്പെടുത്തത്. ഒപ്പേറ മിനിയുടെ ചില വെര്‍ഷനുകളും ഈ പ്രശ്‌നം കാണാമെന്നും അറ്റിക്ക പറഞ്ഞു. എന്നാല്‍ ഇത് സുരക്ഷ ഭീഷണി ഉയര്‍ത്തുന്നില്ലെന്നു വെന്‍ച്വര്‍ബീറ്റ് എന്ന ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനം അറിയിച്ചു. പുതിയ പ്രശ്‌നത്തെക്കുറിച്ച് ഗൂഗിള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha