അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 തീവ്രവാദികളെ വധിച്ചതായി ആഭ്യന്തരമന്ത്രാലയം

അഫ്ഗാനിസ്ഥാനില്‍ പോലീസിന്റെ പിന്തുണയോടെ സൈന്യം നടത്തിയ നീക്കത്തില്‍ 53 തീവ്രവാദികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോരാട്ടത്തില്‍ 11 തീവ്രവാദികളെ ജീവനൊടെ പിടികൂടി. ഭീകരരുടെ പ്രത്യാക്രമണത്തില്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ടതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അഫ്ഗാനിലെ പതിനഞ്ചു പ്രവിശ്യകളിലായി 24 മണിക്കൂര്‍ നീളുന്ന ഏറ്റുമുട്ടലാണ് സൈന്യം നടത്തിയത്. കുനാര്‍, ഗാസ്‌നി, നംഗര്‍ഹാര്‍, കണ്ഡഹാര്‍, ഹെറത്, പകിക, പകിയ തുടങ്ങിയ പ്രവിശ്യകളിലായിരുന്നു ഏറ്റുമുട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha