മുന്‍ കാമുകന്റെ പേര് പറഞ്ഞ കാമുകിയെ കൊന്ന് കുടല്‍മാല പുറത്തെടുത്തു

ഫ്‌ലോറിഡയില്‍ കാമുകന്‍ കാമുകിയെ കൊന്ന് അവരുടെ കുടല്‍മാല പുറത്തെടുത്തു. ഫ്‌ലോറിഡ സ്വദേശിയായ ഫിഡല്‍ ലോപ്പസ്(24) ആണ് കാമുകി മരിയ നേമതിനെ(31) അതിക്രൂരമായി കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിനിടെ മുന്‍ കാമുകന്റെ പേര് ഉറക്കെ വിളിച്ചതിനാണ് കൊല.
സംഭവസമയത്ത് ഫിഡലും മരിയയും മദ്യലഹരിയില്‍ ആയിരുന്നു. മുന്‍ കാമുകന്റെ പേര് മരിയ ഒന്നിലധികം തവണ വിളിച്ചുകൂവിയതോടെ ഫിഡല്‍ കുപിതനായി ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന വസ്തു വകകളെല്ലാം തല്ലിത്തകര്‍ത്തു. എന്നിട്ടും കലിയടങ്ങാതെ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പല വസ്തുക്കള്‍ തറപ്പിച്ച് അവരുടെ കുടല്‍മാല മുറിച്ച് പുറത്തെടുക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം ചോരയൊലിക്കുന്ന യുവതിയെ ബാത്ത്‌റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഇയാള്‍ അവരുടെ മുഖത്ത് വെള്ളമൊഴിച്ച് നോക്കിയെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് ഒരു സിഗററ്റ് വലിച്ച ശേഷം ഇയാള്‍ അടിയന്തിരഘട്ടത്തില്‍ വിളിക്കാനുള്ള 911-ല്‍ വിളിച്ച് തന്റെ കാമുകി ശ്വസിക്കുന്നില്ലെന്ന് അറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡോക്ടര്‍മാര്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന മരിയയുടെ അടുത്തിരുന്ന് കരയുന്ന ഫിഡലിനെയാണ്. ഇയാള്‍ പൊലീസിനോട് വേറൊരു കഥയാണ് പറഞ്ഞത്. തങ്ങള്‍ ഒന്നിച്ചിരുന്ന് മദ്യപിക്കവെ താന്‍ അവളോട് സ്വകാര്യ ഭാഗത്ത് ബിയര്‍ ബോട്ടില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഛര്‍ദ്ദിക്കാന്‍ ബാത്ത്‌റൂമില്‍ പോയി തിരികെ വന്ന മരിയയ്ക്ക് പിന്നീട് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയായിരുന്നെന്നും അങ്ങനെയാണ് താന്‍ 911ല്‍ വിളിച്ചതെന്നുമായിരുന്നു മൊഴി.
എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ സത്യം തുറന്നു പറഞ്ഞു. ഇതേ തുടര്‍ന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫിഡലിനെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇയാള്‍ ബ്രോവാര്‍ഡ് കൗണ്ടി ജയിലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha