രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ പിന്തുണ

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ പിന്തുണ. അന്താരാഷ്ട്രതലത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ രക്ഷാസമിതിയുടെ ഫലപ്രദമായ ഇടപെടല്‍ ഉറപ്പുവരുത്താന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏഷ്യ പസഫിക് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അഭിപ്രായപ്പെട്ടു. അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും രക്ഷാസമിതി സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദം ഉന്നയിക്കുകയും ചെയ്യും. രക്ഷാസമിതി പരിഷ്‌കരണം ഐക്യരാഷ്ട്ര സഭ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha