യു.എസില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് വിദേശ വിദ്യാര്‍ത്ഥികള്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

വാഷിംഗ്ടണിലെ സീറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് വിദേശ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നോര്‍ത്ത് സീറ്റില്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ചാര്‍ട്ടര്‍ ബസ് മറ്റു നാലു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഔറോറ പാലത്തില്‍ വച്ചായിരുന്നു അപകടം.
മരിച്ച കുട്ടികള്‍ ഏതു രാജ്യക്കാരാണെന്ന തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കുറിച്ചുള്ള വിവരം സര്‍ക്കാര്‍ ശേഖരിച്ചുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha