28-കാരനായ സൗദി രാജകുമാരന്റെ പ്രകൃതി വിരുദ്ധ പീഡനം, അലറി വിളിച്ച വേലക്കാരിയെ രക്ഷിച്ചത് പൊലീസ്

സൗദി രാജകുമാരന്‍ അമേരിക്കയില്‍ വേലക്കാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി ആരോപണം. അമേരിക്കയില്‍ ആഡംബര ബംഗ്ലാവ് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന സൗദി രാജകുമാരന്‍ മജീദ് അബ്ദുള്‍ അസീസ് അല്‍ സൗദിനെതിരേയാണ് അമേരിക്കന്‍ പൊലീസ് കേസ് എടുത്തത്. അമേരിക്കക്കാരിയായ ജോലിക്കാരിയെ നിര്‍ബ്ബന്ധിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് പ്രേരിപ്പിച്ചെന്നാണ് ആരോപണം.
രാജകുമാരന്‍ താമസിച്ചിരുന്ന ബേവര്‍ലി ഹില്‍സിലെ കെട്ടിടത്തില്‍ നിന്നും രക്തസ്രാവത്തോടെ ഒരു സ്ത്രീ സഹായത്തിനായി അലറിക്കരയുന്നത് കേട്ടെന്നും ഇവര്‍ പൊലീസിന്റെ സഹായം തേടിയെന്നും സമീപവാസിയായ ഒരാളിനെ ഉദ്ധരിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ പോലീസ് രാജകുമാരനെ കസ്റ്റഡിയിലെടുത്തെങ്കിലും മൂന്ന് ലക്ഷം ഡോളര്‍ ജാമ്യം നല്‍കി രാജകുമാരെ വിട്ടയച്ചു.
അമേരിക്കയിലെ കൊട്ടര സദൃശ്യമായ വസതിയിലാണ് പീഡനം നടന്നത്. വിദേശ അതിഥികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ ഉപയോഗിക്കുന്നതാണ് ബേവര്‍ലി ഹില്‍സിലെ കെട്ടിടത്തിലായിരുന്നു പീഡനം. ഇടയ്ക്കിടയ്ക്ക് രാജകുമാരന്‍ ഇവിടെ താമസിച്ചിരുന്നതായും യുവതതികളെ പീഡിപ്പിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
അമേരിക്കയിലെ പ്രമുഖ പത്രങ്ങളെല്ലാം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബേവര്‍ലി ഹില്‍സിന് സമീപത്ത് വച്ച് ഒരു യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച സൗദി രാജകുമാരനെ പൊലീസ് അറസ്റ്റ് ചെയ്തതായും 300,000 ഡോളര്‍ ജാമ്യം നല്‍കി വിട്ടയച്ചതായുമാണ് വിവരം.
37 ദശലക്ഷം പൗണ്ട് വിലയുള്ള കെട്ടിടത്തിന്റെ സമീപവാസിയായെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവന്നത്. സ്ത്രീയുടെ കരച്ചില്‍ കേട്ട് എത്തിയ പൊലീസ് നടപടി എടുക്കുകയായിരുന്നു.
പ്രകൃതി വിരുദ്ധ ലൈംഗികത സംശയിച്ച് മജീദിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് മൂന്ന്‌ലക്ഷം ഡോളറിന് ഇദ്ദേഹത്തെ ജാമ്യം നല്‍കി വിട്ടയച്ചു. കേസില്‍ 28 കാരനായ രാജകുമാരന് യാതൊരു നയതന്ത്ര പരിരക്ഷ നല്‍കില്ല. ഒക്‌ടോബര്‍ 19 ന് കോടതിയില്‍ എത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha