എയര്‍ഇന്ത്യ എക്‌സ് പ്രസ് വിമാനം വൈകി, യാത്രക്കാര്‍ പ്രതിഷേധിച്ചു

വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ദുബായിയിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത്. റണ്‍വേ ഉപരോധിക്കാന്‍ വരെ മുതിര്‍ന്നതിനെ തുടര്‍ന്ന് ഏഴു മണിക്കൂര്‍ വൈകി വിമാനം എത്തുകയായിരുന്നു. വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്. നാളെ രാവിലെ ദുബായില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടവരും ജോലിക്ക് ഹാജരാകേണ്ടവരും ഉള്‍പ്പെടെ 250 പേരാണ് വിമാനം കയറാനായി ടിക്കറ്റ് എടുത്ത് എത്തിയിരുന്നത്.
ക്ലിയറന്‍സ് കഴിഞ്ഞ് എത്തിയ യാത്രക്കാരോട് വിമാനം മൂന്നു മണിക്കൂര്‍ വൈകി രാത്രി എട്ടിനു പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത്. അതുനുസരിച്ച് യാത്രക്കാര്‍ കാത്തിരുന്നു. എട്ടായിട്ടും അറിയിപ്പൊന്നും ലഭിച്ചില്ല. ചോദ്യ ചെയ്തപ്പോള്‍ പത്തിന് പുറപ്പെടുമെന്നായി. പത്തായിട്ടും വിമാനം എത്താത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളംവയ്ക്കാന്‍ തുടങ്ങി. കൂട്ടത്തോടെ റണ്‍വേ ഉപരോധിക്കാനും യാത്രക്കാര്‍ തയ്യാറായി. ഒടുവില്‍ 11.30 ഓടെ വിമാനം എത്തി. വിമാനം പറന്നുയര്‍ന്നപ്പോള്‍ സമരം 12 കഴിഞ്ഞു. വിമാനത്തിന്റെ എന്‍ജിന്‍ തകരാറു കാരണമാണ് യാത്ര വൈകിയതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha