അപകടകരമായ സെല്‍ഫി മരണത്തിലേക്കുള്ള കുറുക്കുവഴി

സെല്‍ഫിയില്‍ കുരുങ്ങി തീരുന്ന ജീവിതങ്ങള്‍ ഒട്ടനവധി. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ ഹരമായി മാറിയ സെല്‍ഫി എടുക്കലിനെ തുടര്‍ന്നുണ്ടാവുന്ന അപകടമരണങ്ങളില്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കടലില്‍ സ്രാവുകളുടെ ആക്രമണത്തിന് ഇരയാവുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് സെല്‍ഫി എടുക്കുന്നതിനിടെയുണ്ടായ അപകടങ്ങളും മരണങ്ങളുമെന്നാണ് അന്താരാഷ്ട്ര വെബ്‌സൈറ്റായ കോണ്ടെ നാസ്റ്റ് ട്രാവലര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം സ്രാവുകളുടെ ആക്രമണത്തില്‍ എട്ടു പേരാണ് മരണപ്പെട്ടത് എങ്കില്‍ സെല്‍ഫി അപകടങ്ങളിലൂടെ 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയെല്ലാം തന്നെ ഒഴിവാക്കാന്‍ കഴിയുന്നവ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
സെല്‍ഫി എടുക്കുന്നതിനെ തുടര്‍ന്നുണ്ടാവുന്ന അപകട മരണങ്ങള്‍ കൂടിയതോടെ സ്‌പെയിനിലെ സര്‍ക്കാര്‍ പൊതുജനങ്ങളെ അണിചേര്‍ത്ത് ബോധവത്കരണ ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. ട്രെയിനുകള്‍, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍, അപകടകാരികളായ മൃഗങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫികള്‍ എടുക്കാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെല്‍ഫി എടുക്കാനുള്ള ശ്രമത്തെ ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരാവാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന സ്ഥലങ്ങളിലും മറ്റും കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണും മറ്റുമാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. ഇന്ത്യയില്‍ താജ്മഹല്‍ കാണാനെത്തിയ ജപ്പാനില്‍ നിന്നുള്ള വിനോദ സഞ്ചാരി അടുത്തിടെ മരിച്ചത് ഇത്തരത്തിലാണ്. വീഴ്ചയില്‍ തലയ്‌ക്കേറ്റ മുറിവാണ് അയാളുടെ മരണത്തിലേക്ക് നയിച്ചത്. മറ്റൊരു സംഭവത്തില്‍, 21 വയസുള്ള പെണ്‍കുട്ടി തോക്കുമായി സെല്‍ഫിക്ക് പോസ് ചെയ്യവേ അബദ്ധത്തില്‍ വെടിപൊട്ടി തലയ്ക്ക് ഗുരുതര പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha